Site icon Malayalam News Live

ഇനിമുതൽ തനിക്ക് മൂന്നല്ല നാല് മക്കളാണ്; അർജുന്റെ മകനെ സ്വന്തം കുട്ടികൾക്കൊപ്പം വളർത്തും; ഇനിയുള്ള കാലം അർജുന്റെ മാതാപിതാക്കൾക്ക് മകനായി കൂടെയുണ്ടാകുമെന്നും ലോറി ഉടമ മനാഫ്

ഷിരൂർ: അർജുന്റെ മകനെ സ്വന്തം കുട്ടികള്‍ക്കൊപ്പം വളർത്തുമെന്ന് ലോറി ഉടമ മനാഫ് :

ഇനി മുതല്‍ തനിക്ക് നാല് മക്കളാണെന്നും ഇനിയുള്ള കാലം അർജുന്റെ മാതാപിതാക്കള്‍ക്ക് മകനായി കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അർജുനെ തെരയാനായി എഴുപത്തിരണ്ട് ദിവസമായി ഷിരൂരിലായിരുന്നു. ഈ സമയം ഒരാള്‍ തന്റെ സ്ഥാപനം കയ്യേറുകയും മരമെല്ലാം വില്‍ക്കുകയും ചെയ്‌തെന്നും മനാഫ് വെളിപ്പെടുത്തി.

അർജുനെ കണ്ടെത്താനായി കൂടെ നിന്നവർക്ക് അദ്ദേഹം കഴിഞ്ഞ ദിവസം നന്ദി പറഞ്ഞിരുന്നു.

തുടക്കം മുതല്‍ എം.കെ.രാഘവൻ എം.പിയും കേരളത്തില്‍ നിന്നുള്ള മന്ത്രിമാരും ഒപ്പം കർണാടക സർക്കാരും ഉണ്ടായിരുന്നു. അർജുന്റെ കുടുംബത്തിന് നല്‍കിയ വാക്കാണ് അവനെ

തിരിച്ചെത്തിക്കുമെന്ന്. പക്ഷെ ജീവനോടെ കഴിഞ്ഞില്ല. മൃതദേഹമായിട്ടെങ്കിലും അവനെ തിരിച്ചെത്തിക്കാനാവുമെന്നത് ആശ്വാസകരമാണ്. ഇപ്പോള്‍ രണ്ടുമാസം കഴിഞ്ഞു. ഇനി

രണ്ടുവർഷമായെങ്കിലും അതിനായി താനീ പുഴത്തീരത്ത് കാത്തിരിക്കുമായിരുന്നു.- മനാഫ് പറഞ്ഞു.

 

Exit mobile version