Site icon Malayalam News Live

ആര്‍മി ക്വാട്ടേഴ്‌സ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി സൈനികന്‍ മരിച്ചു; മൃതദേഹം ഇന്ന് രാത്രി നാട്ടിലെത്തിക്കും

കോഴിക്കോട്: ഡൽഹിയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി സൈനികൻ മരിച്ചു.

ഡൽഹിയിലെ ആര്‍മി ക്വാട്ടേഴ്‌സ് കെട്ടിടത്തിന് മുകളില്‍ നിന്ന് അബദ്ധത്തില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിക്കെയാണ് മരണം.
കൊയിലാണ്ടി പുളിയഞ്ചേരി ഹെല്‍ത്ത് സെന്‍ററിന് സമീപം തവളകുളംകുനി ഹരിചന്ദനം വീട്ടില്‍ പി സജിത്ത് (43) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്. ഡൽഹിയില്‍ ഡിഫെന്‍സ് സര്‍വീസ് കോര്‍പ്‌സ് അംഗമായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് രണ്ടാഴ്ചയോളമായി ഡൽഹിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് രാത്രി പത്ത് മണിയോടെ പുളിയഞ്ചേരിയില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. തുടര്‍ന്ന് സംസ്‌കാരം വ്യാഴാഴ്ച രാവിലെ നന്മണ്ടയിലെ തറവാട് വീട്ടുവളപ്പില്‍ നടക്കും.

Exit mobile version