Site icon Malayalam News Live

മലയാളത്തിന് അഭിമാനം ഈ എ.ആര്‍.എം; തായ്‌പേയില്‍ നിറകയ്യടി നേടി ടൊവിനോ തോമസ് പടം

ഡൽഹി: സമയം വെള്ളിയാഴ്ച രാത്രി 11.15. നിറഞ്ഞു കവിഞ്ഞ സിനിമ തിയറ്ററിലേ പടുകൂറ്റൻ സ്‌ക്രീനില്‍ ‘ A Jithin Laal Film’ എന്ന് എഴുതി കാണിച്ചപ്പോള്‍ എങ്ങും നിറഞ്ഞ കയ്യടികള്‍.

ഒരു നിമിഷം നാട്ടിലെത്തിയോ എന്ന് തോന്നിപ്പിക്കും വിധം തായ്പേയിലെ ഏറ്റവും വലിയ ടൈറ്റാൻ തിയേറ്ററില്‍ കണ്ടത് അവിശ്വസനീയ കാഴ്ച ആയിരുന്നു. ഒരു മലയാളം സിനിമയെ ഒരു കൊച്ചു രാജ്യത്തെ വലിയ ജനക്കൂട്ടം നെഞ്ചേറ്റിയ അത്യപൂർവ കാഴ്ച ആയിരുന്നു അത്.

ദി മോഷൻ പിക്ചേഴ്സ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ ആർ.ഒ.സിയുടെ തായ്പേയ് ഗോള്‍ഡൻ ഹോഴ്സ് ഫെന്‍റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിന്‍റെ (TGHFF) ഭാഗമായാണ് ‘അജയന്റെ രണ്ടാം മോഷണം’ (ARM) തായ്പേയില്‍ പ്രദർശിപ്പിച്ചത്. ടൊവിനോയെയും ജിതിൻലാലിനെയും കാണാൻ ഒരുപാട് ആളുകള്‍ വന്നിരുന്നു.

ഇംഗ്ലീഷ്, ചൈനീസ് സബ്‌ടൈറ്റിലുകള്‍ വായിച്ചിട്ടും ആളുകള്‍ സിനിമ ആസ്വദിച്ചു എന്നതിന്റെ ഉദാഹരണമായിരുന്നു തമാശ രംഗങ്ങളിലൊക്കെ ആളുകള്‍ പൊട്ടിചിരിച്ചത്. കേളുവിനെയും മണിയനെയും അജയനെയും വൈകാരികമായി തായ്‌വാനീസ് പ്രേക്ഷകർ ഏറ്റെടുത്തു എന്ന് നിസംശയം പറയാം.

Exit mobile version