Site icon Malayalam News Live

‘കേരളം പുരോഗതിയും സമൃദ്ധിയും കൈവരിക്കുന്ന വര്‍ഷമാകട്ടെ 2025’; പുതുവത്സരാശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുതുവത്സരാശംസകള്‍ നേർന്നു.

”ലോകമെമ്പാടുമുള്ള കേരളീയർക്ക് എന്റെ ഹാർദമായ പുതുവത്സരാശംകസകള്‍. ഐക്യവും സുരക്ഷിതത്വബോധവും ശക്തിപ്പെടുത്തിയും ചിന്തയിലും പ്രവൃത്തിയിലുമുള്ള ഒരുമയിലൂടെയും നമ്മുടെ പ്രിയപ്പെട്ട സംസ്ഥാനം വർദ്ധിച്ച പുരോഗതിയും സമൃദ്ധിയും കൈവരിക്കുന്ന വർഷമാകട്ടെ 2025 എന്ന് ആശംസിക്കുന്നു”. ഗവർണർ സന്ദേശത്തില്‍ പറഞ്ഞു.

അതേസമയം, അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ നിന്ന് മടങ്ങിയിരുന്നു. ബീഹാര്‍ ഗവര്‍ണറായാണ് ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചിരിക്കുന്നത്.

മലയാളത്തില്‍ യാത്ര പറഞ്ഞാണ് ഗവര്‍ണര്‍ രാജ്ഭവനില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലേക്ക് പോയത്. കേരളവുമായുള്ള സഹകരണം ജീവിതകാലം മുഴുവൻ തുടരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തിന്‍റെ പുതിയ ഗവർണറായി രാജേന്ദ്ര അർലേക്കർ ജനുവരി 2ന് ചുമതലയേല്‍ക്കും.

Exit mobile version