Site icon Malayalam News Live

ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനില്‍ നാളെ യാത്രയയപ്പ്; സര്‍ക്കാര്‍ യാത്രയയപ്പ് നല്‍കുന്നത് ഇതുവരെ നിശ്ചയിച്ചിട്ടില്ല; രാജേന്ദ്ര ആര്‍ലേക്കര്‍ പുതുവത്സര ദിനത്തിലെത്തും; കേരള ഗവര്‍ണറായി ചുമതലയേല്‍ക്കുക ജനുവരി രണ്ടിന്

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും സ്ഥലം മാറി പോകുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനില്‍ നാളെ യാത്രയയപ്പ്.

രാജ്ഭവന്‍ ജീവനക്കാരാണ് നാളെ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നല്‍കുന്നത്. നാളെ വൈകിട്ട് 4.30 ന് രാജ് ഭവനിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ യാത്രയയപ്പ് ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഞായറാഴ്ച ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തില്‍ നിന്ന് മടങ്ങും. ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് കൊച്ചി വഴിയാണ് മടക്കം.

പുതിയ കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ജനുവരി രണ്ടിന് ചുമതലയേല്‍ക്കും. പുതുവത്സര ദിനത്തില്‍ കേരളത്തിലെത്തും. ഇതേ ദിവസം തന്നെ ആരിഫ് മുഹമ്മദ് ഖാന്‍ കൊച്ചിയില്‍ നിന്ന് ബിഹാറിലേക്ക് തിരിക്കും. ഇദ്ദേഹം ജനുവരി രണ്ടിന് ബിഹാറില്‍ ചുമതല ഏറ്റെടുക്കും.

Exit mobile version