Site icon Malayalam News Live

ആറന്മുള ഉതൃട്ടാതി വള്ളംകളിക്കിടെ മൂന്ന് പള്ളിയോടങ്ങള്‍ മറിഞ്ഞു; നാല് പേരെ കാണാതായി

സ്വന്തം ലേഖകൻ

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി വള്ളം കളിക്കിടെ പള്ളിയോടങ്ങള്‍ മറിഞ്ഞു.

ഹീറ്റ്സ് മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ഉടൻ തന്നെ ഫയര്‍ ഫോഴ്സ് രംഗത്തിറങ്ങി രക്ഷാ പ്രവര്‍ത്തനം നടത്തി. എന്നാല്‍ കരക്കെത്തിയ ശേഷം മറിഞ്ഞ വന്മഴി പള്ളിയോടത്തിലെ തുഴച്ചില്‍കാരാണ് നാല് പേരെ കാണാനില്ലെന്ന് പറഞ്ഞത്.

അനന്ദു, വൈഷ്ണവ്, ഉല്ലാസ്, വരുണ്‍ എന്നിവരെയാണ് കാണാതായതെന്നാണ് സംശയം. സ്ഥലത്ത് ഇവര്‍ക്കായി തെരച്ചില്‍ തുടങ്ങി.

Exit mobile version