Site icon Malayalam News Live

ആറന്മുളയില്‍ വോട്ടെടുപ്പ് കഴിഞ്ഞ് മടങ്ങവെ കോണ്‍ഗ്രസ് ബൂത്ത് ഏജന്‍റിനെ ഡിവൈഎഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചെന്ന് പരാതി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ വല്ലനയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന് നേരെ ഡി വൈ എഫ് ഐ പ്രവർത്തകരുടെ ആക്രമണമെന്ന് പരാതി.

വല്ലനയിലെ കോണ്‍ഗ്രസ് ബൂത്ത് ഏജന്റായ ഷാജി പി എച്ച്‌ (64) ആണ് മർദ്ദനത്തിനിരയായത്. വോട്ടെടുപ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഷാജിക്ക് നേരെ ആക്രമണമുണ്ടായത്.

സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ആറന്മുളയിലെ യു ഡി എഫ് സ്ഥാനാർഥി അബിൻ വർക്കിയുടെ, വല്ലന ബൂത്തിലെ ഏജന്‍റായിരുന്നു ഷാജി.

വോട്ടിംഗ് സമയത്തെ തർക്കങ്ങളുടെ തുടർച്ചയായാണ് ഡി വൈ എഫ് ഐയുടെ ആക്രമണമെന്നാണ് കോണ്‍ഗ്രസ് പ്രവർത്തകർ പറയുന്നത്. സി സി ടി വി ദൃശ്യങ്ങളടക്കമാണ് കോണ്‍ഗ്രസ് പ്രവർത്തകർ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version