Site icon Malayalam News Live

എ ആര്‍ റഹ്മാനെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നെഞ്ചുവേദനയെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്

ചെന്നൈ: എ ആര്‍ റഹ്മാനെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ നെഞ്ചുവേദനയെ തുടര്‍ന്നാണ് എ ആര്‍ റഹ്മാനെ ആശുപത്രിയിൽ എത്തിച്ചത്. ആരോഗ്യസ്ഥിതി സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ന് രാവിലെ 7.30ഓടെയാണ് റഹ്മാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ഇസിജി, എക്കോകാര്‍ഡിയോഗ്രാം അടക്കമുള്ള പരിശോധനകള്‍ നടത്തി. റഹ്മാനെ ആഞ്ജിയോഗ്രാമിന് വിധേയമാക്കുമെന്നാണ് വിവരം. അപ്പോളോ ആശുപത്രിയിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘമാണ് എആര്‍ റഹ്മാനെ പരിശോധിക്കുന്നത്. പരിശോധന നടക്കുകയാണെന്നും എആര്‍ റഹ്മാന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

 

Exit mobile version