Site icon Malayalam News Live

നടി അപർണയുടെ ആത്മഹത്യ; ഭർത്താവ് അഭിനയജീവിതത്തിന് തടസ്സം നിന്നു; ഭർത്താവിന് അപർണയുടെ സഹോദരിയുമായി വഴിവിട്ട ബന്ധം; കൂടുതൽ വെളിപ്പെടുത്തലുകൾ

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: നടി അപർണയുടെ ആത്മഹത്യ സഹപ്രവർത്തകരിലും കൂട്ടുകാരിലും വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. വളരെ സന്തോഷത്തോടെ കാണാറുള്ള അപർണ എന്തിന് ഇത് ചെയ്തു എന്നാണ് ആരാധകരുടെ ചോദ്യം.

എന്നാൽ ഇതിന്റെ പിന്നിൽ ഒരുപാട് കഥകൾ ഉണ്ടെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ദാമ്പത്യപ്രശ്നങ്ങളാണ് അപർണയുടെ മരണത്തിന് കാരണമെന്നും ഭർത്താവിന്റെ മദ്യപാനവും അവഗണനയും മൂലമാണ് കുടുംബത്തിന്റെ താളം തെറ്റിയതെന്നും അപർണയുടെ മാതാവ് തന്നെ പറഞ്ഞിരുന്നു.

അപർണയുടെ സഹോദരിയുമായി ഭർത്താവ് സഞ്ജിത്തിന് വഴിവിട്ട ബന്ധമുണ്ടായിരുന്നതായാണ് പുറത്ത് വരുന്ന വാർത്ത.

സഞ്ജിതും അപർണയുടെ സഹോദരി ഐശ്വര്യയും രണ്ടുവർഷം മുൻപ് ഒളിച്ചോടിയതായും ഇരുവരെയും അപർണയുടെ പരാതിയിൽ ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തിരുന്നതായുമാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ.

അപർണയുടെ സഹോദരി ഐശ്വര്യ കൊല്ലം സ്വദേശിയെ ആയിരുന്നു വിവാഹം ചെയ്തിരുന്നത്. ഇവർക്ക് ചെറിയ കുട്ടി ഉണ്ടായിരുന്നതിനാൽ ആണ് ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം അറസ്റ്റ് നടന്നത്. പിന്നീട് കൊല്ലം സ്വദേശി ഐശ്വര്യയുമായി വിവാഹ മോചനം നടത്തിയിരുന്നു.

ഇതിനു ശേഷം വീണ്ടും ഒന്നിച്ച സഞ്ജിതും അപർണ്ണയും തമ്മിൽ ഈ പ്രശ്നങ്ങളുടെ പേരിൽ കലഹമുണ്ടായിരുന്നതായാണ് റിപ്പോർട്ട്. അടുത്ത സമയത്ത് സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന അപർണയ്ക്ക് ഒരു സീരിയലിൽ അവസരം ലഭിച്ചിരുന്നു, എന്നാൽ ഭർത്താവ് അതിന് അനുവാദം നൽകിയിരുന്നില്ല എന്നും സൂചനയുണ്ട്.

Exit mobile version