Site icon Malayalam News Live

പേരാമ്പ്ര അനു വധക്കേസ്; മുജീബ് റഹ്മാനെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ രോക്ഷാകുലരായി നാട്ടുകാര്‍; പൊലീസ് വാഹനത്തിനു നേരെ കല്ലേറും

കോഴിക്കോട്: പേരാമ്പ്രയിലെ അനു വധക്കേസില്‍ തെളിവെടുപ്പിനായി പ്രതിയെ എത്തിച്ചപ്പോള്‍ രോക്ഷാകുലരായി നാട്ടുകാർ.

വാളൂരില്‍ മുജീബ് റഹ്മാനെ പൊലീസ് കൊണ്ടുവന്നപ്പോള്‍ നാട്ടുകാർ കൂവി വിളിക്കുകയായിരുന്നു. കൂടാതെ വാഹനത്തിനു നേരെ കല്ലേറുണ്ടായിതിനെ തുടർന്ന് പൊലീസ് പ്രതിയെ തിരികെ കൊണ്ടുപോയി.

ഭർത്താവിനെ കൂട്ടി ആശുപത്രിയിലേക്ക് പോകാനിറങ്ങിയ അനുവിനെ മുജീബ് ബൈക്കില്‍ കയറ്റിക്കൊണ്ടു പോയി തോട്ടിലേക്ക് തള്ളിയിട്ട് മുക്കി കൊലപ്പെടുത്തുകയായിരുന്നു. മുജീബിനെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

മോഷ്ടിച്ച ബൈക്കുമായി എത്തിയ മുജീബ് അന്നേ ദിവസം തന്നെ അനുവിനെയും കൊലപ്പെടുത്തി. 2022ല്‍ വയോധികയെ ബലാത്സംഗം ചെയ്ത് ആഭരണം കവർന്ന് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് മുജീബ്. ഇതിനു പുറമേ നിരവധി കേസുകളും മുജീബിന്റെ പേരിലുണ്ട്.

വിവിധ ജില്ലകളിലെ ഉള്‍പ്രദേശങ്ങളിലൂടെ വാഹനങ്ങളില്‍ കറങ്ങി പിടിച്ചുപറി, വാഹന മോഷണം എന്നിവ നടത്തുകയാണ് മുജീബിന്റെ രീതി. വാഹന മോഷ്ടാവ് വീരപ്പൻ റഹീമിന്റെ സഹായിയുമാണ്.

Exit mobile version