Site icon Malayalam News Live

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിന് തിരിച്ചടി; കോളേജിന്റെ മിച്ചഭൂമി ഇടപാടുകള്‍ റദ്ദാക്കി

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിന് തിരിച്ചടി. കോളേജിന്റെ മിച്ചഭൂമി ഇടപാടുകള്‍ റദ്ദാക്കി.

കോളേജുള്ളത് ചട്ടങ്ങള്‍ ലംഘിച്ച ഭൂമിയിലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഭൂമി തിരിച്ചെടുക്കാൻ കണ്ണൂർ താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടു. 1964ന് ശേഷമുള്ള കൈമാറ്റങ്ങള്‍ റദ്ദാക്കി.

അഞ്ചരക്കണ്ടി, പടുവിലായി വില്ലേജുകളിലായാണ് കോളേജ് ഭൂമിയുള്ളത്. പ്ലാന്റേഷൻ ഭൂമിയില്‍ അനുമതി ഇല്ലാതെ നിർമാണം നടത്തിയെന്ന് തിരിച്ചെടുക്കാനുള്ള ഉത്തരവില്‍ പറയുന്നു. ജബ്ബാർ ഷാജിക്കും കുടുംബത്തിനും ഭൂമിയില്‍ നിയമപരമായ അവകാശം ഇല്ലാതായി.

Exit mobile version