Site icon Malayalam News Live

അങ്കമാലി അര്‍ബൻ സഹകരണ ബാങ്ക് തട്ടിപ്പ്; രണ്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

കൊച്ചി: അങ്കമാലി അർബൻ സഹകരണ സംഘത്തിലെ തട്ടിപ്പ് കേസില്‍ രണ്ടു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

ഡയറക്ടർ ബോർഡ് അംഗങ്ങള്‍ ആയിരുന്ന ടി .പി.ജോർജ് കാലടി, സെബാസ്റ്റ്യൻ മാടൻ മഞ്ഞപ്ര എന്നിവരെയാണ് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. റോയ് വർഗ്ഗീസ് അറസ്റ്റ് ചെയ്തത്. മുൻ ഭരണസമിതിയിലെ ചില അംഗങ്ങള്‍ ഇപ്പോഴും ഒളിവിലാണ്.

കൂടുതല്‍ അറസ്റ്റ് ഉടൻ ഉണ്ടാകും എന്നാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന സൂചന. വായ്പ തട്ടിപ്പും ക്രമക്കേടും അഴിമതിയും കണ്ടെത്തിയതിന് തുടർന്ന് സഹകരണ നിയമം 32 (1) പ്രകാരം നിലവിലുള്ള ഭരണ സമിതിയെ പിരിച്ചുവിട്ടുകൊണ്ടും പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ചു കൊണ്ടും എറണാകുളം ജില്ലാ സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാർ ജനറല്‍ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.

Exit mobile version