Site icon Malayalam News Live

അങ്കമാലിയില്‍ റയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

അങ്കമാലി: അങ്ങാടിക്കടവ് ഭാഗത്ത് റെയില്‍വെ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് ഗതാഗത തടസ്സപ്പെട്ടു.

അങ്ങാടിക്കടവ് റെയില്‍വെ ഗേറ്റിന് സമീപം അടിപ്പാത നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വലിയ പൈപ്പ് ചരിഞ്ഞാണ് മണ്ണിടിഞ്ഞത്.

അങ്കമാലി റെയില്‍വെ സ്റ്റേഷനില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരത്താണ് അപകടം സംഭവിച്ചത്. ട്രെയിനുകള്‍ അങ്കമാലി റെയില്‍വെ സ്റ്റേഷനിലും, കറുകുറ്റി, കൊരട്ടി, ചാലക്കുടി ഭാഗങ്ങളിലും നിര്‍ത്തിയിട്ടിരിക്കുകയാണ്.

മണ്ണിടിച്ചിലുണ്ടാകുന്നത് തൊട്ടു മുൻപാണ് രണ്ടു ട്രെയിനുകള്‍ ഇതുവഴി കടന്നുപോയത്. മണ്ണിടിഞ്ഞുവീഴുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസിയായ യുവാവാണ് ഉടൻ തന്നെ ഉദ്യോഗസ്ഥരെ അറിയിച്ചത്.

തുടര്‍ന്നാണ് ഇരു ഭാഗങ്ങളിലേക്കും പോകുന്ന ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടത്. ട്രാക്കില്‍ വീണ മണ്ണു നീക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.

Exit mobile version