Site icon Malayalam News Live

പകുതി വിലയില്‍ പുതിയ സ്കൂട്ടർ തട്ടിപ്പ്: പണം കൊടുത്തവരില്‍ നൂറുകണക്കിന് കോട്ടയത്തുകാരും; നാണക്കേട് ഭയന്നു പരാതി പുറത്തു പറയാന്‍ മടിച്ച് ഭൂരിഭാഗം പേരും; വരും ദിവസങ്ങളില്‍ കൂടുതല്‍ പരാതികളെത്തുമെന്ന കണക്കുകൂട്ടലില്‍ പോലീസ്

കോട്ടയം: പകുതി വിലയില്‍ പുതിയ സ്‌കൂട്ടറിന് പണം കൊടുത്തവരില്‍ നൂറുകണക്കിന് കോട്ടയത്തുകാരും.

തട്ടിപ്പു പുറത്തു വന്നെങ്കിലും ഇപ്പോഴും ഭൂരിഭാഗം പേരും പരാതിയുമായി മുന്നോട്ടു വന്നിട്ടില്ല.
പരാതി നല്‍കിയാലും പണം തിരികെ കിട്ടില്ല, കിട്ടാന്‍ നേരിടുന്ന കാലതാമസവും ഇക്കാലയളവില്‍ ഉണ്ടാകുന്ന നാണക്കേടും ഭയന്നാണ് പലരും പോലീസില്‍ പരാതി നല്‍കാതെയിരിക്കുന്നത്.

കോട്ടയം ജില്ലയില്‍ വ്യാപകമായി ആളുകള്‍ തട്ടിപ്പില്‍ വീണെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. ചൊവ്വാഴ്ച മൂന്നു പരാതി മാത്രമാണ് ജില്ലയില്‍ ലഭിച്ചതെങ്കില്‍ പിന്നീട് പരാതി നല്‍കി നല്‍കാന്‍ കൂടുതല്‍ പേര്‍ മുന്നോട്ടു വന്നു.

എരുമേലി മേഖലയില്‍ മാത്രം 120 ഓളം പേര്‍ ഒരു സ്‌കൂട്ടറിന് 60,000 രൂപ പ്രകാരം പണം അടച്ചിട്ടുണ്ട്. ഇതിന് പുറമെ ഓരോരുത്തരില്‍ നിന്നും 300 രൂപ രജിസ്‌ട്രേഷന്‍ ഇനത്തിലും 500 രൂപ നോട്ടറി അറ്റസ്റ്റേഷന്‍ ഫീസ് ഇനത്തിലും വാങ്ങിയിരുന്നു.

Exit mobile version