കോട്ടയം: സി.എസ്.ആര്‍ ഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി അനന്തു കൃഷ്ണൻ പാലാ നഗരത്തില്‍ 40 സെന്റ് ഭൂമി വാങ്ങിയതായി രേഖകള്‍.
സെന്റിന് നാല് ലക്ഷം മുതല്‍ 7 ലക്ഷം രൂപ വരെ വിലയുള്ള ഭൂമികളാണ് അനന്തു വാങ്ങിക്കൂട്ടിയത്. തട്ടിപ്പിലൂടെ സമാഹരിച്ച തുകയില്‍ നിന്ന് പാലാ നഗരത്തില്‍ കണ്ണായ സ്ഥലത്ത് തന്നെ ഭൂമി വാങ്ങിയത്. പാലായിലെ ഭൂമി സംബന്ധിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
സഹോദരിയുടെയും അമ്മയുടെയും പേരിലാണ് അനന്തകൃഷ്ണന്‍ കോടികളുടെ ഭൂമി വാങ്ങിയതെന്നാണു അന്വേഷണ കണ്ടെത്തല്‍. വീടിനടുത്തുള്ള പ്രദേശത്താണ് കോടികളുടെ ഭൂമി വാങ്ങി കൂട്ടിയത്.
സഹോദരിയുടെ വീടിനു മുന്നില്‍ 13 സെന്റ്, അതിന്റെ സമീപത്ത് ഒരേക്കര്‍ റബര്‍തോട്ടം, 50 സെന്റ് വസ്തു എന്നിവ വാങ്ങിയെന്നതിനുള്ള തെളിവു പോലീസ് ശേഖരിച്ചിട്ടുണ്ട്.
കര്‍ണാടകത്തില്‍ മുന്തിരിത്തോട്ടവും പ്രതി വാങ്ങിയിട്ടുണ്ട്. അമ്മയുടെ പേരില്‍ പാലക്കാട് തെങ്ങിന്‍തോപ്പ് വാങ്ങിയതായുള്ള തെളിവ് അന്വേഷണ സംഘം ശേഖരിച്ചു. പരാതിക്കാരുടെ പേര് വിവരങ്ങള്‍ പോലീസ് ശേഖരിച്ചു.
അതേസമയം സിഎസ്‌ആര്‍ ഫണ്ട് തട്ടിപ്പില്‍ ഇനിയും നിരവധി പേര്‍ പരാതി നല്‍കാതെ മടിച്ചു നില്‍ക്കുകയാണെന്നാണ് പോലീസ് പറയുന്നത്
