Site icon Malayalam News Live

ഇടുക്കി അണക്കരയിൽ ഏലത്തോട്ടത്തില്‍ നിന്നും എലക്കായ ശരം വെട്ടിപ്പറിച്ചു; കേസില്‍ രണ്ടുപേരെ കൈയ്യോടെ പൊക്കി വണ്ടൻമേട് പോലീസ്

ഇടുക്കി: അണക്കര ഭാഗത്തെ ഏലത്തോട്ടത്തില്‍ നിന്നും എലക്കായ ശരം (കുല) ഉള്‍പ്പെടെ വെട്ടിപ്പറിച്ച കേസില്‍ പ്രതികളെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു.

അണക്കര സ്വദേശികളായ മനീഷ് (44) രതീഷ് (36) അനില്‍ (42) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ 25 നാണ് പ്രതികള്‍ ഏലക്കായ വെട്ടിപ്പറിച്ചത്. പരാതിയെ തുടർന്ന് വണ്ടൻമേട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സി.ഐ. ഷൈൻകുമാർ, എസ്.ഐ. ബിനോയി എബ്രഹാം, പ്രകാശ്, പ്രശാന്ത് മാത്യു, ഫൈസല്‍മോൻ, കൃഷ്ണകുമാർ, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Exit mobile version