Site icon Malayalam News Live

‘രണ്ട് തവണ ചൂടുവെള്ളത്തില്‍ വീണ അവസ്ഥയാണ്’; ഗോപി സുന്ദറുമായി പിരിയാനുള്ള കാരണം വെളിപ്പെടുത്തി അമൃത സുരേഷ്

കൊച്ചി: നടൻ ബാലയുമായുള്ള വിവാഹമോചനത്തിന് ശേഷം ഗായിക അമൃത സുരേഷിന് നിരന്തരം സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്.

പിന്നീട് സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധം പിരിഞ്ഞപ്പോഴും നെഗറ്റീവ് കമന്റുകളുടെ രൂപത്തിലെത്തുന്ന ആക്രമണം ഇരട്ടിച്ചു.
അടുത്തിടെയാണ് ബാലയുമായുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട് സംഭവിച്ച കാര്യങ്ങളെക്കുറിച്ച്‌ അമൃത തുറന്നുപറഞ്ഞത്. ഈ പെട്ടെന്നുള്ള പ്രതികരണത്തെക്കുറിച്ചും ഗോപി സുന്ദറുമായി പിരിയാനുണ്ടായ കാരണത്തെക്കുറിച്ചും ഇപ്പോഴിതാ ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് അമൃത.

‘ഇനിയും പ്രതികരിക്കാതെ ഇരുന്നാല്‍ ശരിയാവില്ലെന്ന് മനസിലാക്കിയാണ് അത്തരമൊരു പ്രതികരണം നടത്തിയത്. സഹിക്കാനാവുന്ന അത്രയും ക്ഷമിച്ചു. കുഞ്ഞിനെ വലിച്ചിടുന്നു എന്ന് തോന്നിയപ്പോഴാണ് പ്രതികരിച്ചത്. ലീഗല്‍ എഗ്രിമെന്റിന്റെ പുറത്താണ് ഡിവോഴ്‌സ് നടന്നത്. പരസ്‌പരം പരസ്യമായി കുറ്റപ്പെടുത്താൻ പാടില്ലെന്നും അതിലുണ്ടായിരുന്നു. ഞാൻ എവിടെയും ഒന്നും പറഞ്ഞിരുന്നില്ല. ഇപ്പോഴും ആരെയും ഉപദ്രവിക്കാനും ശല്യം ചെയ്യാനും പോകുന്നില്ല. അവർ സന്തോഷമായിരിക്കട്ടെ. നമ്മളെ ഉപദ്രവിക്കാതിരുന്നാല്‍ മതി. സംഗീതത്തിലൂടെയാണ് എല്ലാത്തിനെയും അതിജീവിക്കാൻ സാധിച്ചത്.

ഇപ്പോള്‍ രണ്ട് തവണ ചൂടുവെള്ളത്തില്‍ വീണ അവസ്ഥയാണ്. ഗോപി സുന്ദറിനും എനിക്കും ഇടയില്‍ സംഗീതമെന്ന ഒരു കോമണ്‍ ലാംഗ്വേജ് ഉണ്ടായിരുന്നു. ഞങ്ങളുടെ ഇടയില്‍ ഇന്നേവരെ അടിയും വഴക്കും ഉണ്ടായിട്ടില്ല. ഉപദ്രവങ്ങളുണ്ടായിട്ടില്ല. അദ്ദേഹം ഒരു പീസ്‌ഫുള്‍ മനുഷ്യനാണ്. രണ്ടുപേരുടെയും നയങ്ങള്‍ ചേരില്ലെന്ന് ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ മനസിലായി. അങ്ങനെ സമാധാനപരമായി പിരിഞ്ഞു. ജീവിതത്തില്‍ ഇത്രയും വലിയൊരു കാര്യം തീരുമാനിക്കുമ്ബോള്‍ അത് ചീത്തയായി പോകണം എന്ന് കരുതി എടുക്കില്ലല്ലോ. ‘ – അമൃത സുരേഷ് പറഞ്ഞു.

Exit mobile version