Site icon Malayalam News Live

തളർന്ന് കിടന്നിരുന്ന അമ്മയെ കൊലപ്പെടുത്തി മകൻ ജീവനൊടുക്കി ; കടുംകൈ ചെയ്തത് ഫയര്‍ഫോഴ്‌സ് ജീവനക്കാരൻ 

കോഴിക്കോട് : തളർന്ന് കിടന്നിരുന്ന അമ്മയെ കൊലപ്പെടുത്തി മകൻ ജീവനൊടുക്കി. കോഴിക്കോട് പയിപ്ര സ്വദേശി ഷിജു ആണ് അമ്മ ശാന്ത (65) യെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.

 

മുക്കം അഗ്‌നിരക്ഷാ നിലയത്തിലെ ജീവനക്കാരനാണ് ഷിജു. വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ഷിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. ശാന്ത പക്ഷാഘാതതെത തുടർന്ന് തളർന്നുകിടപ്പായിരുന്നു. വീടിനുള്ളില്‍ കട്ടിലില്‍ ആണ് ശാന്തയുടെ മൃതദേഹം കണ്ടെത്തിയത്.

Exit mobile version