Site icon Malayalam News Live

‘അമിത് ഷായുടെ ഹെലികോപ്റ്റര്‍ ടേക്ക് ഓഫിനിടെ ആടിയുലഞ്ഞു; നിയന്ത്രണം വിട്ടു’; ‘അത്ഭുതകരമായ രക്ഷപ്പെടല്‍’

പാട്‌ന: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റര്‍ പറന്നുയരുന്നതിനിടെ നിയന്ത്രണം വിട്ടു.

ഇന്ന് ഉച്ചയോടെ ബീഹാറിലെ ബെഗുസാരായിയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ടു.

പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ വന്‍ അപകടം ഒഴിവായിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹെലികോപ്റ്റര്‍ ടേക്ക് ഓഫ് ചെയ്യുന്നതിനിടെ ആടിയുലയുകയും പിന്നീട് ഭൂമിയില്‍ സ്പര്‍ശിക്കാന്‍ പോകുന്നതുമാണ് വീഡിയോയില്‍ കാണാനാവുന്നത്.
അല്‍പസമയത്തിനുള്ളില്‍ പൈലറ്റ് ഹെലികോപ്റ്ററിന്റെ നിയന്ത്രണം തിരിച്ചുപിടിച്ച്‌ പറന്നുയരുന്നതും വീഡിയോയില്‍ കാണാം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയുടെ ഭാഗമായാണ് അമിത് ഷാ ബീഹാറിലെത്തിയത്.

Exit mobile version