Site icon Malayalam News Live

അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ തിരികെ അയച്ച്‌ അമേരിക്ക; നീക്കം ഇന്ത്യൻ സർക്കാരുമായുള്ള ധാരണ അനുസരിച്ച്

വാഷിംഗ്ടണ്‍: തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് അനധികൃതമായി താമസിച്ച ഇന്ത്യക്കാരെ തിരികെ അയയ്ക്കാൻ ചാട്ടേർഡ് വിമാനം വാടകയ്ക്ക് എടുത്ത് അമേരിക്ക.

യുഎസ് ഹോംലാൻഡ് സെക്യൂരിറ്റിയാണ് വെള്ളിയാഴ്ച വിശദമാക്കിയത്. ഇന്ത്യൻ സർക്കാരുമായുള്ള ധാരണ അനുസരിച്ചാണ് നീക്കമെന്നാണ് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വിശദമാക്കിയതെന്നാണ് എൻഡി ടിവി റിപ്പോർട്ട്.

ഒക്ടോബർ 22ന് ചാർട്ടേഡ് വിമാനം ഇന്ത്യയിലേക്ക് അയച്ചതായും യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വെള്ളിയാഴ്ച വിശദമാക്കി. നിയമാനുസൃതമായി അമേരിക്കയില്‍ തങ്ങുന്ന ഇന്ത്യക്കാരെ പെട്ടന്ന് നീക്കുന്നതിന്റെ ഭാഗമായാണ് നടപടി.

അനധികൃത കുടിയേറ്റക്കാർ മനുഷ്യക്കടത്ത് സംഘങ്ങളുടെ ഇരയാവാതിരിക്കാൻ കൂടിയാണ് നടപടിയെന്നാണ് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വിശദമാക്കുന്നത്. അനധികൃതമായി രാജ്യത്ത് തുടരാൻ ശ്രമിക്കുന്ന എല്ലാവർക്കും കർശന നിയമങ്ങള്‍ ബാധകമാണെന്നും യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വിശദമാക്കി.

Exit mobile version