Site icon Malayalam News Live

ആംബുലൻസ് നിയന്ത്രണംതെറ്റി പാടത്തേക്ക് മറിഞ്ഞു അപകടം; രണ്ടു പേര്‍ക്ക് പരിക്ക്

ചേലക്കര: ആംബുലൻസ് നിയന്ത്രണം തെറ്റി പാടത്തേക്ക് മറിഞ്ഞു.

രോഗിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചശേഷം തിരിച്ചു പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തില്‍പ്പെട്ടത്.
സംഭവത്തില്‍ രണ്ടു പേർക്ക് പരിക്കേറ്റു.

വാഴക്കോട് – പ്ലാഴി സംസ്ഥാന പാതയില്‍ മേപ്പടം കല്‍ത്തൊട്ടി വളവിലാണ് ആംബുലൻസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞത്. വെള്ളിയാഴ്ച പുലർച്ചെയോടെയാണ് സംഭവം നടന്നത്.

പാലക്കാട് നിന്നും തൃശ്ശൂർ മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ കൊണ്ടുപോയി തിരിച്ച്‌ വന്നിരുന്ന ആംബുലൻസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട് റോഡിൻ്റെ വശത്തിലുണ്ടായിരുന്ന സംരക്ഷണഭിത്തികള്‍ തകർത്ത് പാടത്തേക്ക് മറിഞ്ഞ നിലയിലാണുള്ളത്.

അപകടത്തില്‍ കൂടെയുണ്ടായിരുന്ന നേഴ്സ് പാലക്കാട് സ്വദേശി ബിൻസിക്ക് തലയ്ക്ക് പരിക്കേറ്റു. ഇവരെ ചേലക്കര മേപ്പാടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

Exit mobile version