Site icon Malayalam News Live

ഏറ്റുമാനൂർ-വൈക്കം റോഡിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ എത്തിച്ചശേഷം മടങ്ങിപ്പോവുകയായിരുന്ന ആംബുലൻസ് അപകടത്തിൽപെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

കടുത്തുരുത്തി: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ എത്തിച്ചശേഷം മടങ്ങിപ്പോവുകയായിരുന്ന ആംബുലൻസ് അപകടത്തിൽപെട്ട് ഡ്രൈവർക്ക് പരിക്കേറ്റു.

ഇന്നലെ വൈകുന്നേരം അഞ്ചോടെ ഏറ്റുമാനൂർ-വൈക്കം റോഡിൽ പട്ടാളമുക്കിന് സമീപമാണ് അപകടം. ആംബുലൻസ് ഓടിച്ചിരുന്ന മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി വലിയപറമ്പിൽ മാഹിന് (26) ആണ് പരിക്കേറ്റത്.

ഇദ്ദേഹത്തെ മുട്ടുചിറ എച്ച്‌ജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചശേഷം വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. എറണാകുളത്തെ ലൈഫ് കെയർ ആംബുലൻസ് സര്വീസിന്റേതാണ് അപകടത്തിൽപെട്ട വാഹനം.

എറണാകുളം ലിസി ആശുപത്രിയിൽനിന്നുള്ള രോഗിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച ശേഷം തിരികെ പോകുമ്പോഴാണ് അപകടം. എതിർദിശയിൽ നിന്നു ലോറി വന്നപ്പോൾ വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് ഡ്രൈവർ പറയുന്നു. അപകടത്തിൽ ആംബുലൻസ് തകർന്ന നിലയിലാണ്. കടുത്തുരുത്തി പോലീസ് സ്ഥലത്ത് എത്തിയിരുന്നു.

Exit mobile version