Site icon Malayalam News Live

എബോള വൈറസ്; സംസ്ഥാനത്ത് ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ആഫ്രിക്കൻ രാജ്യങ്ങളിലെ എബോള വൈറസ് വ്യാപനത്തെ തുടർന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുൻകരുതല്‍ നടപടിയെന്നോണം ജാഗ്രത പാലിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ്.

 

 

 

എബോള പ്രതിരോധ മാർഗനിർദേശം പുറത്തിറക്കാൻ ആരോഗ്യമന്ത്രി കെ മുരളീധരന്റെ നേതൃത്വത്തില്‍ ഇന്നലെ ചേർന്ന ഉന്നത തലയോഗം തീരുമാനിച്ചു. വിമാനത്താവളങ്ങളില്‍ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും.രോഗം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ നിരീക്ഷിക്കും.

 

പനി, ക്ഷീണം, തലവേദന, പേശി വേദന രക്തസ്രാവം എന്നിവയാണ് രോഗലക്ഷണങ്ങള്‍. വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ രണ്ടു മുതല്‍ 21 ദിവസം വരെയാണ് ഇൻക്യുബേഷൻ പീരിയഡ്. രോഗലക്ഷണങ്ങള്‍ ഉള്ളവർ ആരോഗ്യ വിഭാഗത്തില്‍ റിപ്പോർട്ട് ചെയ്യണം. വിമാനത്താവളങ്ങളില്‍ ഐസൊലേഷൻ സംവിധാനം ഏർപ്പെടുത്തി.

 

 

 

അതേസമയം, എബോള വൈറസില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം മുൻകരുതല്‍ ശക്തമാക്കി. കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ പ്രത്യേകം ശ്രദ്ധിക്കും. മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവർക്ക് പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ജാഗ്രതപാലിക്കണം എന്നുമാണ് നിർദേശം. ഇതിന് പുറമെ വിദേശയാത്രക്കാരെ തെർമ്മല്‍ സ്ക്യാനിംഗിന് നടത്താനും, വിഷ്വല്‍ ഇൻസ്പെക്ഷൻ എന്നിവയ്ക്ക് പുറമെ 21 ദിവസത്തെ ട്രാവല്‍ഹിസ്റ്ററിയും പരിശോധിക്കും. കളമശ്ശേരി മെഡിക്കല്‍ കോളജ്, എറണാകുളം ജനറല്‍ ആശുപത്രി, ആലുവയിലെ ജില്ലാ ആശുപത്രിയില്‍ എന്നിവിടങ്ങളില്‍ ഐസൊലേഷൻ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

Exit mobile version