Site icon Malayalam News Live

ആലുവയില്‍ അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതി താനല്ലെന്ന് അസഫാക്ക് ആലം; അന്തിമവാദം ഇന്ന്

കൊച്ചി: ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിന്റെ അന്തിമവാദം ഇന്ന് നടക്കും.

എന്നാല്‍ കേസില്‍ ഇതുവരെയും പ്രതി അസഫാക്ക് ആലം കുറ്റം സമ്മതിച്ചട്ടില്ല.
അലഞ്ഞു തിരിഞ്ഞു നടക്കുന്ന തന്നെ പോലീസ് പ്രതിയാക്കി എന്നാണ് ഇയാളുടെ വാദം.

പത്താൻ ഷെയ്ക്ക് എന്നയാളാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രതി അസഫാക്ക് ആലത്തിൻ്റെ നിലപാട്. ഇയാള്‍ക്കെതിരെ ഗൗരവസഭാവമുള്ള 16 വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്.

അസഫാക് ആലം നേരത്തെയും പീഡനക്കേസില്‍ പ്രതിയാണ്. 2018ല്‍ ഇയാളെ ഗാസിപൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 10 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരില്‍ ഇയാള്‍ ജയിലിലായിരുന്നു.

ഡല്‍ഹിയില്‍ ഒരു മാസം തടവില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.

Exit mobile version