Site icon Malayalam News Live

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാർ പുറത്തേക്ക് ഇറങ്ങി ഓടി; അപകടത്തിൽ കാർ ഭാഗികമായി കത്തി നശിച്ചു; തൊട്ടടുത്ത് ഉണ്ടായിരുന്നത് പെട്രോൾ പമ്പും ഇലക്ട്രിക് പോസ്റ്റും; ഒഴിവായത് വൻ ദുരന്തം

ആലുവ: പെരുമ്പാവൂർ ആലുവ-മൂന്നാർ റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കുറുപ്പുംപടി മുടിക്കരായി സ്വദേശി ജോർജിന്റെ അംബാസിഡർ കാറിനാണ് തീപിടിച്ചത്. ബുധനാഴ്ച രാവിലെ 9 ഇരിങ്ങോൾ വൈദ്യശാലപ്പടി പെട്രോൾ പമ്പിന് സമീപത്താണ് അപകടമുണ്ടായത്.

കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാർ പുറത്തേക്കിറങ്ങി ഓടി. അപകടത്തിൽ കാർ ഭാഗികമായി കത്തി നശിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് കാറിലെ തീ നിയന്ത്രണ വിധേയമാക്കിയത്. യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കാറിന് സമീപത്തായി ഇലക്ട്രിക് പോസ്റ്റും ഉണ്ടായിരുന്നതിനാൽ അപകടം ഒഴിവായത് തലനാരിഴയ്ക്കെന്ന് ദൃക്സാക്ഷികൾ.

Exit mobile version