Site icon Malayalam News Live

അലുവ അതുല്‍ വധക്കേസ്: നിര്‍മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ മൊഴി നല്‍കി; ഒരാള്‍ കൂടി അറസ്റ്റില്‍

കരുനാഗപ്പള്ളി: അലുവ അതുല്‍ വധക്കേസില്‍ ചലച്ചിത്ര നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഉള്‍പ്പെടെ നാല് പേർ കരുനാഗപ്പള്ളി പൊലീസ് മുൻപാകെ മൊഴി നല്‍കി.

 

ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയില്‍ വാളകത്ത് പ്രവർത്തിക്കുന്ന ക്വാറിയിലെ തൊഴിലാളികളായിരുന്നു കേസിലെ പ്രതികള്‍. എന്നാല്‍ പ്രതികളെ ആരെയും നേരിട്ട് അറിയില്ലെന്ന് ലിസ്റ്റിൻ സ്റ്റീഫനും മറ്റ് ഉടമകളും പൊലീസിനോട് വ്യക്തമാക്കി.

 

അതേസമയം, കേസില്‍ പ്രതികളെ സഹായിച്ച കടത്തൂർ സ്വദേശി അജ്മലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ക്ക് രക്ഷപ്പെടാൻ കാർ സൗകര്യം ഒരുക്കിയത് അജ്മലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

 

കൊലപാതകം നടന്ന ദിവസം അതുല്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വേഗത കുറയ്ക്കാനായി മുന്നില്‍ ഓടിച്ച സ്വിഫ്റ്റ് കാറിലായിരുന്നു അജ്മല്‍ ഉണ്ടായിരുന്നത്. കൊലപാതക ഗൂഢാലോചനയിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് വിവരം. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 13 ആയി.

Exit mobile version