Site icon Malayalam News Live

കുടുംബ പ്രശ്നം; മക്കളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിയെ പോലീസ് പിടികൂടി; വാക്ക് തർക്കത്തെ തുടർന്ന് പ്രകോപിതനായ പ്രതി യുവതിയുടെ തലയിലും കഴുത്തിലും കൈയ്ക്കും വെട്ടുകയായിരുന്നു; ആക്രമണത്തിൽ യുവതിയുടെ ഒരു വിരലും വലതു കൈയുടെ സ്വാധീനശേഷി താൽക്കാലികമായി നഷ്ടപ്പെടുകയും ചെയ്തു

ആലപ്പുഴ: കുടുംബ പ്രശ്നത്തെ തുടർന്ന് മക്കളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ യുവാവിനെ പോലീസ് പിടികൂടി. ആലപ്പുഴ തുമ്പോളി സ്വദേശി ടിന്റുവിനെയാണ് (35) ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

വാക്കുതർക്കത്തെ തുടർന്ന് വെട്ടുകത്തി കൊണ്ട് ഭാര്യയുടെ തലയിലും കഴുത്തിലും കൈക്കും വെട്ടുകയായിരുന്നു. ആക്രമണത്തിൽ ഭാര്യയുടെ ഒരു വിരൽ നഷ്ടമാകുകയും വലതുകൈയുടെ സ്വാധീന ശേഷി താത്കാലികായി നഷ്ടപ്പെടുകയും ചെയ്തിരുന്നു.

തുടർന്ന് പോലീസിൽ പരാതി നൽകുകയും ടിന്റു ഒളിവിൽ പോകുകയുമായിരുന്നു. തമിഴ് നാട് പോലീസിന്റെ സഹായത്തോടെ ഈറോഡിനടുത്തുള്ള അമ്മപ്പെട്ടി എന്ന ഉൾഗ്രാമത്തിൽ നിന്ന് ടിന്റുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version