Site icon Malayalam News Live

ജയിലില്‍ പോകേണ്ടി വരില്ല; അല്ലു അര്‍ജുന് ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി

ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച്‌ തെലങ്കാന ഹൈക്കോടതി.

പുഷ്‌പ-2 സിനിമയുടെ പ്രദർശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് പ്രതി ചേർക്കപ്പെട്ട അല്ലുവിന് കോടതി ജാമ്യം അനുവദിച്ചത്.
കേസില്‍ അല്ലുവിനെ 14 ദിവസത്തേക്ക് കീഴ്‌ക്കോടതി റിമാൻഡ് ചെയ്‌തിരുന്നു.

തുടർന്ന് നടൻ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്സ് സംഘം അല്ലുവിന്റെ വസതിയായ ജൂബിലി ഹില്‍സില്‍ എത്തി അറസ്റ്റ് ചെയ്തത്.

നടനെതിരെ സെക്ഷൻ 118(1),സെക്ഷൻ 3(5) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നടനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു.അറസ്റ്റ് നടക്കുന്ന സമയത്ത് അല്ലുവിന്റെ ഭാര്യയും, പിതാവ് അല്ലു അരവിന്ദും ഉണ്ടായിരുന്നു.

Exit mobile version