Site icon Malayalam News Live

മാധ്യമപ്രവര്‍ത്തകനെ അംഗരക്ഷകൻ ആക്രമിച്ചതിനെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ; തന്റെ സുരക്ഷയാണ് അംഗരക്ഷകരുടെ ജോലിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

 

ആലപ്പുഴ : എന്റെ സുരക്ഷയാണ് ഗണ്‍മാന്റെ ജോലി. മുഖ്യമന്ത്രിപൊലീസ് തടയുന്നതേ കണ്ടുള്ളൂ. ആക്രമിക്കുന്നത് കണ്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നാടിനു വേണ്ടി പ്രവർത്തിക്കുമ്പോൾ ചാടിവീണു സമരം നടത്തുമോ? നാടിനു വേണ്ടി ചെയ്യുന്നത് മാധ്യമങ്ങള്‍ കാണുന്നില്ല. മാധ്യമങ്ങള്‍ നാടിനു വേണ്ടി നല്ലത് ചെയ്യുമെന്ന് പറയും. പക്ഷെ, ചെയ്യില്ല. ഇത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മാത്യു കുഴല്‍നാടനോട് പ്രത്യേകിച്ച്‌ ഒന്നും പറയാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു. എല്ലാം നേരത്തെ പറഞ്ഞതാണ്. തോട്ടപ്പള്ളിയില്‍ നടക്കുന്നത് വികസനപ്രവര്‍ത്തനമാണ്. അവിടുന്ന് മണല്‍ നല്‍കുന്നത് പൊതുമേഖല സ്ഥാപനത്തിനാണ്. ഒരു സ്വകാര്യ കമ്പനിക്കും മണല്‍ നല്‍കാൻ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേർത്തു.

 

Exit mobile version