Site icon Malayalam News Live

വീട്ടില്‍ നിന്നും ചാരായം കുപ്പിയില്‍ നിറച്ച്‌ സ്‌കൂട്ടറില്‍ കടത്താൻ ശ്രമം; പാരമ്പര്യ വൈദ്യൻ എക്‌സൈസ് പിടിയില്‍

തിരുവനന്തപുരം: എട്ട് ലിറ്റർ ചാരായവുമായി പാരമ്പര്യ വൈദ്യൻ മാറനല്ലൂർ പന്തടികളം കാവുവിള നാവക്കോട് രാജ നിവാസില്‍ രാജേന്ദ്രനെ(58) എക്‌സൈസ് പിടികൂടി.

വീട്ടില്‍ വച്ച്‌ ചാരായം കുപ്പികളില്‍ നിറച്ച്‌ സ്‌കൂട്ടറില്‍ കടത്താൻ ശ്രമിക്കവേ തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് പിടിയിലായത്. വൈദ്യശാലയും ഇതര ബിസിനസുകളും ഉള്ള രാജേന്ദ്രൻ അബ്കാരി കേസില്‍ ഉള്‍പ്പെടുന്നത് ആദ്യമായിട്ടാണ്.

എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. കാട്ടാക്കട എക്‌സൈസ് ഇൻസ്‌പെക്ടർ ശ്യാം കുമാർ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് എൻ.ആർ രാജേഷ്,ഹർഷകുമാർ,എക്‌സൈസ് ഡ്രൈവർ റീജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ചാരായം കടത്താൻ ഉപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version