Site icon Malayalam News Live

മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോകോള്‍ രൂപവത്കരിക്കണം; ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്

ഡല്‍ഹി: രാജ്യത്തെ മദ്യഷോപ്പുകള്‍, ബാറുകള്‍, പബുകള്‍ എന്നിവിടങ്ങളില്‍ നിന്ന് മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോകോള്‍ രൂപവത്കരിക്കണമെന്ന ഹർജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു.

ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചത്.

കമ്യൂണിറ്റി എഗൻസ്റ്റ് ഡ്രങ്കൻ ഡ്രൈവിങ് എന്ന സന്നദ്ധ സംഘടനയാണ് മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോകോള്‍ രൂപവത് കരിക്കണമെന്ന എന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്.

സർക്കാറിന്റെ തിരിച്ചറിയല്‍ കാർഡുകള്‍ പരിശോധിച്ച്‌ പ്രായം ഉറപ്പ് വരുത്തിയ ശേഷമേ മദ്യം നല്‍കാവൂ എന്ന് സംഘടനയ്ക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.ബി. സുരേഷ്, അഭിഭാഷകൻ വിപിൻ നായർ എന്നിവർ ആവശ്യപ്പെട്ടു.

Exit mobile version