Site icon Malayalam News Live

ജവാനും ബിയറിനും ഉള്‍പ്പെടെ വില കൂടും; കേരളത്തില്‍ മദ്യവിലയില്‍ ഇന്നു മുതല്‍ മാറ്റം; ചില ബ്രാൻഡുകള്‍ക്ക് വില വർധിക്കുമ്പോള്‍ മറ്റു ചില ബ്രാൻഡുകളുടെ വില കുറയും; ബിവറേജിലേക്ക് വിടുംമുൻപ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം..

തിരുവനന്തപുരം: കേരളത്തില്‍ ഇന്നു മുതല്‍ മദ്യവിലയില്‍ മാറ്റം.

ചില ബ്രാൻഡുകള്‍ക്ക് വില വർധിക്കുമ്പോള്‍ മറ്റു ചില ബ്രാൻഡുകളുടെ വില കുറയും. അതേസമയം, ജനപ്രിയ ബ്രാൻഡുകളുടെയെല്ലാം വില വർധിക്കും.

107 ബ്രാൻഡുകളുടെ വിലയിലാണ് കുറവുണ്ടാകുന്നത്. എന്നാല്‍, വില വർധിപ്പിക്കുന്നതാകട്ടെ 341 ബ്രാൻഡുകളുടെയും. ബെവ്കോയുടെ ജനപ്രിയ ബ്രാൻഡായ ജവാനും വില കൂടുന്ന മദ്യത്തിന്റെ പട്ടികയില്‍പെടുന്നു.

പത്തു രൂപ മുതല്‍ 50 രൂപ വരെയാണ് മദ്യത്തിന്റെ വില വർധിക്കുക. വില കുറയുന്നതും ഈ നിലവാരത്തില്‍ തന്നെയാകും ബിയറിന്റെ വിലയിലും വർധനവുണ്ടാകും.

വില വ്യത്യാസം മദ്യ വില്‍പ്പനയിലും വരുമാനത്തിലും കാര്യമായ കുറവുണ്ടാകില്ലെന്ന നിഗമനത്തിലാണ് ബെവ്ക്കോ.

Exit mobile version