Site icon Malayalam News Live

അവസാനിക്കുമോ ബിവറേജിന് മുന്നിലെ ക്യൂ…? കേരളത്തിലടക്കം മദ്യം വീട്ടിലെത്തിക്കാൻ സ്വിഗ്ഗിയും സൊമാറ്റോയും

ഡൽഹി: മദ്യം ഹോം ഡെലിവറി നടത്താൻ ഭക്ഷണ വിതരണ കമ്ബനികളായ സ്വിഗ്ഗി, സൊമാറ്റോ, ബിഗ്ബാസ്‌ക്കറ്റ് എന്നിവർ രംഗത്ത്.

കേരളമടക്കം 7 സംസ്ഥാനങ്ങളില്‍ ഓണ്‍ലൈൻ ഡെലിവറിയില്‍ മദ്യം ഉള്‍പ്പെടുത്താന്‍ കമ്പനികള്‍ നീക്കം നടത്തുന്നതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തു. നിലവില്‍ ഒഡീഷ, ബംഗാള്‍ തുടങ്ങി സംസ്ഥാനങ്ങളില്‍ മദ്യം ഹോം ഡെലിവറി സൗകര്യമുണ്ട്. ഈ സംസ്ഥാനങ്ങളില്‍ മദ്യവില്‍പന 30 ശതമാനം വർധിച്ചെന്നും റിപ്പോർട്ടില്‍ പറയുന്നു.

തുടർന്നാണ് കേരളമടക്കം 7 സംസ്ഥാനങ്ങളിലും വിതരണം ചെയ്യാൻ നീക്കം നടത്തുന്നത്. കേരളത്തിന് പുറമെ ഡൽഹി, കര്‍ണാടക, ഹരിയാന, പഞ്ചാബ്, തമിഴ്നാട്, ഗോവ സംസ്ഥാനങ്ങളിലും ഹോം ഡെലിവറി സാധ്യത പരിശോധിക്കുന്നു.

ചില സംസ്ഥാനങ്ങളില്‍ പൈലറ്റ് പ്രോജക്ടുകള്‍ തുടങ്ങിയാതായും എക്കണോമിക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്‌തു. ആദ്യഘട്ടത്തില്‍ ബിയര്‍, വൈന്‍ തുടങ്ങിയ ലഹരി കുറഞ്ഞ ആല്‍ക്കഹോള്‍ ഉല്‍പ്പന്നങ്ങളായിരിക്കും ലഭ്യമാക്കുക. പിന്നീട് വീര്യം കൂടിയ മദ്യവും നല്‍കും.

സ്വിഗ്ഗിയും സൊമാറ്റോയും കൊവിഡ്-19 ലോക്ക്ഡൗണ്‍ സമയത്ത് മെട്രോ ഇതര മേഖലകളില്‍ ആല്‍ക്കഹോള്‍ ഡെലിവറി ആരംഭിച്ചിരുന്നു. റാഞ്ചിയില്‍ സ്വിഗ്ഗി മദ്യ വിതരണം ആരംഭിക്കുകയും ജാർഖണ്ഡിലെ മറ്റ് ഏഴ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പദ്ധതിയിടുകയും ചെയ്തു. പിന്നാലെ സൊമാറ്റൊയും ആരംഭിച്ചു.

Exit mobile version