Site icon Malayalam News Live

കനത്ത മഴ; ആലപ്പുഴയില്‍ നാളെ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.

കനത്ത മഴയെ തുടർന്നാണ് നടപടി. ജില്ലാ കലക്ടര്‍ ആണ് അവധി പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന മഴയെത്തുടര്‍ന്ന് കുട്ടനാട് താലൂക്കിലെ ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് കുറഞ്ഞിട്ടില്ലാത്തതിനാലും കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നാളെ (29) അവധി പ്രഖ്യാപിച്ചത്. കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അംഗനവാടികള്‍ക്കും എല്ലാം അവധിയാണ്.

Exit mobile version