Site icon Malayalam News Live

ആലപ്പുഴ രാമങ്കരിയിൽ വീടുകയറി യുവാവിനെ വെട്ടിപ്പരിക്കൽപ്പിച്ച കേസിൽ പ്രതിയെ കോയമ്പത്തൂരിൽ നിന്ന് പോലീസ് പിടികൂടി; ഒപ്പം ഭാര്യയേയും കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ രാമങ്കരിയിൽ വീട് കയറി യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിലെ പ്രതി പിടിയിൽ. സംഭവത്തിലെ പ്രതി കലവൂർ സ്വദേശി സുബിൻ ആണ് കോയമ്പത്തൂരിൽ നിന്നും പിടിയിലായിരിക്കുന്നത്.

സുബിൻ ബലമായി പിടിച്ചു കൊണ്ട് പോയ ഭാര്യ രഞ്ജിനിയെയും കണ്ടെത്തി. വെട്ടേറ്റ ബൈജു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

പിണങ്ങിക്കഴിയുകയായിരുന്ന സുബിന്റെ ഭാര്യ ബൈജുവിനൊപ്പം കഴിയുന്നത് അറിഞ്ഞ് വീട്ടിലെത്തി വെട്ടിപരിക്കേല്പിച്ച് ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നു.

എന്നാൽ സുബിന്റെ ഉപദ്രവം സഹിക്കാനാവാതെ ബന്ധം ഉപേക്ഷിച്ചതാണെന്ന് ഭാര്യ രഞ്ജിനി പോലീസിനോട് പറഞ്ഞു.

 

Exit mobile version