ആലപ്പുഴ: എരമല്ലൂരിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് നേരെ ആക്രമണം. ചെളി തെറിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു ബൈക്ക് യാത്രികനായ എഴുപുന്ന സ്വദേശി സോമേഷ്.
ബസ് ഡ്രൈവറുടെ തലയിൽ പെട്രോളൊഴിക്കുകയും ബസിൻ്റെ ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു.
രാവിലെ 9 മണിയോടെയാണ് സംഭവം. ബസ് തടഞ്ഞു നിർത്തി സോമേഷ് ആക്രമണം നടത്തുകയായിരുന്നു. ബസിന്റെ ചില്ല് എറിഞ്ഞ് ഉടച്ച സോമൻ ഇറങ്ങി വന്ന ഡ്രൈവറുടെ തലയിൽ പെട്രോൾ ഒഴിച്ചു. ആക്രമണം തുടർന്നതോടെ നാട്ടുകാരും യാത്രക്കാരും ചേർന്ന് പ്രതിയെ തടഞ്ഞു നിർത്തി പോലീസിൽ ഏൽപ്പിച്ചു.
സ്വകാര്യ ബസ് ഡ്രൈവർ മാത്യുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികനെ പോലിസ് കസ്റ്റഡിയിലെടുത്തു.
