ആലപ്പുഴ: മാന്നാറില്‍ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ച സംഭവം കൊലപാതകം.
പൊലീസ് കസ്റ്റഡിയിലായിരുന്ന മകൻ വിജയൻ കുറ്റം സമ്മതിച്ചു.
ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരെയാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വീടും പൂർണമായി കത്തിയ നിലയിലാണ്.
