Site icon Malayalam News Live

ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് നാളെ തുടക്കം; മുഹമ്മയിൽ 14 വരെയാണ് മേള നടക്കുന്നത്.

സ്വന്തം ലേഖകൻ
ആലപ്പുഴ: ആലപ്പുഴ റവന്യൂ ജില്ലാ സ്കൂള്‍ കായികമേളക്ക് നാളെ തുടക്കം.
തിങ്കളാഴ്ച മുതല്‍ 14 വരെയാണ് മേള മുഹമ്മയില്‍ നടക്കുന്നത്.
മൂവായിരത്തോളം താരങ്ങള്‍ മേളയില്‍ പങ്കെടുക്കും എന്ന് സംഘാടന സമിതി അറിയിച്ചു.

പ്രധാന വേദിയായ നസ്രത്ത് കാര്‍മല്‍ ഗ്രൗണ്ടില്‍ രാവിലെ 10ന് കായിക മേള എച്ച്‌ സലാം എം. എല്‍. എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും.

ചാരമംഗലം ഡി.വി.എച്ച്‌.എസ്.എസ്, കലവൂര്‍ ലിമിറ്റ്ലസ് സ്പോര്‍ട്സ് ഹബ്, നസ്രത്ത് കര്‍മല്‍ സ്കൂള്‍ ഗ്രൗണ്ട്, എ.ബി.വി.എച്ച്‌.എസ്.എസ് എന്നിവിടങ്ങളിലാണ് മത്സരം നടക്കുക.

തിങ്കളാഴ്ച രാവിലെ മുതല്‍ ഡി.വി.എച്ച്‌.എസ്.എസില്‍ സബ് ജൂനിയര്‍, ജൂനിയർ വിഭാഗങ്ങളുടെ പോള്‍വാള്‍ട്ട്, ട്രിപ്പിള്‍ ജംപ്, ഹൈജംപ് എന്നിവ നടക്കും.

ചൊവ്വാഴ്ച ലിമിറ്റ്ലസ് സ്പോര്‍ട്സ് ഹബില്‍ സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളുടെ ജാവലിൻ ത്രോ, ഡിസ്‌കസ് ത്രോ, ഹാമര്‍ ത്രോ മത്സരങ്ങള്‍ എന്നിവയാണ് നടക്കുക.
11 മുതല്‍ 14 വരെ നസ്രത്ത് കാര്‍മല്‍ ഗ്രൗണ്ടില്‍ ഓട്ടം, നടത്തം, ലോങ് ജപ്, ഷോട്ട്പുട്ട്, ഹര്‍ഡില്‍സ്, റിലേ, ട്രിപ്പിള്‍ ജംപ് മത്സരങ്ങള്‍ നടക്കും.

14ന് എ.ബി.വി.എച്ച്‌.എസ്.എസില്‍ സീനിയര്‍ ഡിസ്കസ് ത്രോ, ജാവലിൻ ത്രോ, ഹാമര്‍ ത്രോയും രാവിലെ മുഹമ്മയില്‍ ക്രോസ്കണ്‍ട്രി മത്സരവും നടത്തും.

വൈകീട്ട് കായിക മേളയുടെ സമാപന സമ്മേളനം നസ്രത്ത് കാര്‍മല്‍ ഗ്രൗണ്ടില്‍ എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.. വി. പ്രിയ അധ്യക്ഷത വഹിക്കും.

Exit mobile version