Site icon Malayalam News Live

ആലപ്പുഴയില്‍ റോഡ് പണിക്കായി ജെസിബി ഉപയോഗിച്ച്‌ മണ്ണ് മാന്തി; മണ്ണിനടിയില്‍ നിന്ന് കപ്പലിൻ്റെ നങ്കൂരവും പീരങ്കി പോലുള്ള വസ്തുവും കണ്ടെത്തി

ആലപ്പുഴ: എഫ്‌സിഐ ഗോഡൗണ്‍ റോഡില്‍ അറ്റകുറ്റപ്പണിക്കിടെ കപ്പലിന്റെ നങ്കൂരവും പീരങ്കിയോട് രൂപസാദൃശ്യമുള്ള വസ്തുവും കണ്ടെത്തി.

ജെസിബി ഉപയോഗിച്ച്‌ കുഴിക്കുന്നതിനിടെയാണ് പഴയകാല വസ്തുക്കള്‍ ജോലിക്കാരുടെ ശ്രദ്ധയില്പെട്ടത്. വിവരമറിയിച്ചതിനെ തുടർന്ന് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.

തീരസുരക്ഷയ്ക്കായി പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന ഹാർബർ ക്യാനൻ വിഭാഗത്തില്പെട്ട പീരങ്കിയാണിതെന്നാണ് തുറമുഖ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.

പഴയകാല കപ്പലുകളില്‍ ഉപയോഗിച്ചിരുന്ന മാതൃകയിലുള്ളതാണ് നങ്കൂരം. വിവരമറിഞ്ഞ് സൗത്ത് പൊലീസും സ്ഥലത്തെത്തി.

പൊലീസ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം വസ്തുക്കള്‍ തുറമുഖ വകുപ്പിന് വിട്ടുകൊടുക്കും.

Exit mobile version