Site icon Malayalam News Live

ആലപ്പുഴ മെഡിക്കൽ കോളേജിൽ നിരന്തരമായ മരണം, പ്രവർത്തനത്തിൽ വീഴ്ച്ചകൾ, ആശുപത്രിയിലെ ഒഴിവുകൾ നികത്തണം, ഇടപെടൽ തത്ക്കാലത്തേക്ക് മാത്രമാക്കരുത്; ആരോ​ഗ്യ മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ടി ജെ ആഞ്ജലോസ്

ആലപ്പുഴ: ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ജലോസ്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ആരോഗ്യമന്ത്രിയുടെ ഇടപെടൽ കാര്യക്ഷമമാക്കണമെന്ന് ടിജെ ആഞ്ജലോസ് പറഞ്ഞു.

പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഉള്ള താത്കാലിക ഇടപെടൽ അല്ല വേണ്ടതെന്നും നിരന്തരമായി ആരോഗ്യ മന്ത്രിയുടെ ശ്രദ്ധ വേണമെന്നും ആഞ്ജലോസ് വ്യക്തമാക്കി.നിരന്തരമായി ആലപ്പുഴ മെഡിക്കൽ കോളേജിലുള്ള വീഴ്ച്ചകളുടെ പശ്ചാത്തലത്തിലാണ് ജില്ലാ സെക്രട്ടറിയുടെ വിമർശനം.

ആശുപത്രിയിൽ നടന്ന മരണങ്ങളിലെ യാഥാർത്ഥ്യം കണ്ടെത്തണം. ചികിത്സാ പിഴവ് ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നും കണ്ടെത്തണം. അവർക്ക് നീതി ലഭിക്കണമെന്നും ആഞ്ജലോസ് പറഞ്ഞു.

പ്രത്യേക സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വരണം. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രമായി ഒരു ലോബി പ്രവർത്തിക്കുന്നുണ്ട്.

പരാതിപ്പെട്ടികൾ ആവശ്യമാണ്. ആശുപത്രിയിലെ ഒഴിവുകൾ നികത്തണം. ചികിത്സാ പിഴവ് ആവർത്തിക്കരുതെന്നും നടപടി വേണമെന്നും ആഞ്ജലോസ് ആവശ്യപ്പെട്ടു.

Exit mobile version