ആലപ്പുഴ: ആലപ്പുഴ തിരുവിഴയില്‍ ഒന്നര വയസുകാരനെ അമ്മയും ആണ്‍ സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതം.
ആലപ്പുഴ മാമ്മൂട് സ്വദേശിയുടെ മകനാണ് പരിക്കേറ്റത്. മര്‍ദ്ദനത്തില്‍ കുട്ടിയുടെ ഇടത് കൈയിലെ അസ്ഥിക് പൊട്ടലുണ്ട്.
കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മയുടെ അറിവോടെ സുഹൃത്തായ കൃഷ്ണ കുമാറാണ് കുട്ടിയെ മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതി കൃഷ്ണ കുമാര്‍ ഒളിവിലാണ്.
ഇയാളെ പിടികൂടാനുള്ള അന്വേഷണവും പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇന്നലെ രവിലെയാണ് ദേഹമാസകലം മര്‍ദ്ദനമേറ്റ പാടുകളും ഇടത് കൈ ചലിപ്പിക്കാനാകാത്ത നിലയിലും കുട്ടിയെ അമ്മയും സുഹൃത്തും ചേര്‍ന്ന് അച്ഛൻ താമസിക്കുന്ന കുത്തിയതോട് ഉള്ള വീട്ടിലെത്തിച്ചത്.
കുട്ടിയുടെ കരച്ചിലും കൈയില്‍ നീര് വെക്കുന്നതും ശ്രദ്ധയില്‍ പെട്ടതോടെ രാത്രിയില്‍ തുറവൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു.
