Site icon Malayalam News Live

ആലപ്പുഴയില്‍ 64 കാരനെ തെങ്ങില്‍ കെട്ടിയിട്ട് മർദിച്ച സംഭവം; ഒരു കുടുംബത്തിലെ ആറു പേര്‍ക്കെതിരെ കേസെടുത്തു

ആലപ്പുഴ: ആലപ്പുഴ പാണാവള്ളിയില്‍ 64 കാരനെ തെങ്ങില്‍ കെട്ടിയിട്ട് മർദിച്ചു. തൃച്ചാറ്റുകുളം സ്വദേശി വിജയനാണ് മർദനമേറ്റത്.

അയല്‍വാസികള്‍ തമ്മിലുള്ള തർക്കമാണ് കാരണം. സംഭവത്തില്‍ ഒരു കുടുംബത്തിലെ ആറു പേർക്കെതിരെ പൊലീസ് കേസെടുത്തു. വിജയനെ തെങ്ങില്‍ കെട്ടിയിട്ട് മർദിക്കുന്നതാണ് ദൃശ്യം പുറത്തുവന്നു.

വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. അയല്‍വാസികള്‍ തമ്മിലുള്ള തർക്കത്തില്‍ നേരത്തെ വിജയനെ ആക്രമിച്ചതിന് കേസുണ്ട്. കേസിന്റെ വിചാരണ നടക്കുകയാണ്. കേസ് കൊടുത്തതിലെ വിരോധമുള്‍പ്പടെ അയല്‍വാസിയായ സത്താറിനും കുടുംബത്തിനും വിജയനോട് ഉണ്ട്. തുടർന്ന് കഴിഞ്ഞ ദിവസം രാത്രി സത്താറും ഭാര്യയും മക്കളും ചേർന്ന് വിജയനെ ആക്രമിക്കുകയായിരുന്നു.

വിജയന്റെ ഉടുമുണ്ടഴിച്ചു തെങ്ങില്‍ കെട്ടിയിട്ടായിരുന്നു മർദനം. തടയാൻ എത്തിയ വിജയന്റെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റു. സത്താർ ഉള്‍പ്പടെ ആറുപേർക്കെതിരെ പൂച്ചാക്കല്‍ പൊലീസ് കേസെടുത്തു.

പ്രതികളായ സത്താറിന്റെ മക്കള്‍ നാലുപേർ പ്രായപൂർത്തിയാകാത്തവരാണ്. പ്രതികള്‍ ഒളിവിലാണ്.

Exit mobile version