Site icon Malayalam News Live

ആലപ്പുഴയിൽ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കൗണ്‍സിലര്‍ അറസ്റ്റില്‍

ആലപ്പുഴയിൽ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കൗണ്‍സിലര്‍ അറസ്റ്റിലായി. സാമ്പത്തിക തട്ടിപ്പിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. കായംകുളത്താണ് സംഭവം. സാമ്പത്തിക തട്ടിപ്പുകേസിലാണ് നഗരസഭ കൗണ്‍സിലര്‍ നജുമുദീന്‍ അറസ്റ്റിലായത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ചയാളാണ് നജുമുദീന്‍. നൂറനാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാപാരി-വ്യവസായി കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. വിവിധ ആളുകളില്‍ നിന്ന് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെന്ന് കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് പൊലീസ് നജുമുദീനെ അറസ്റ്റ് ചെയ്തത്.

Exit mobile version