Site icon Malayalam News Live

ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് റിമാന്റില്‍ കഴിയവേ ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്റ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി;മരിച്ചത് പുന്നപ്ര സ്വദേശി

ആലപ്പുഴ: ജില്ലാ ജയിലില്‍ റിമാന്റ് പ്രത മരിച്ച നിലയില്‍. പുന്നപ്ര സ്വദേശിയായ ശരത് പ്രസാദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

ജില്ലാ ആശുപത്രിയിലെ ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് ഇയാള്‍ റിമാന്റില്‍ കഴിയുകയായിരുന്നു. വലിയചുടുകാട്ടിന് സമീപത്ത് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് ഇയാൾ ഡോക്ടറെ ഉപദ്രവിക്കാൻ ശ്രമിച്ചത്.

 

സ്വയം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Exit mobile version