Site icon Malayalam News Live

എയര്‍പോര്‍ട്ടുകളില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ്; ലക്ഷങ്ങള്‍ ശന്മളം; മാര്‍ച്ച്‌ 18 വരെ അപേക്ഷിക്കാം

കൊച്ചി: എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കീഴില്‍ ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി നേടാന്‍ അവസരം.

ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികയിലാണ് പുതിയ നിയമനം.
ആകെ 83 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് മാര്‍ച്ച്‌ 18 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. ഫെബ്രുവരി 17 മുതല്‍ രജിസ്ട്രേഷന്‍ തുടങ്ങും.

തസ്തിക & ഒഴിവ്

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ്. ആകെ 83 ഒഴിവുകള്‍.

ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഫയര്‍ സര്‍വീസ്) = 13

ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഹ്യൂമന്‍ റിസോഴ്‌സ്) = 66

ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഒഫീഷ്യല്‍ ലാംഗ്വേജ്) = 4

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 40,000 രൂപ മുതല്‍ 1,40,000 രൂപ വരെ ശമ്പളമായി ലഭിക്കും.

പ്രായപരിധി

ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഫയര്‍ സര്‍വീസ്), ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഹ്യൂമന്‍ റിസോഴ്‌സ്), ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഒഫീഷ്യല്‍ ലാംഗ്വേജ്) തസ്തികകളില്‍ 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത

ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഫയര്‍ സര്‍വീസ്)

ടെക് ഇന്‍ ഫയര്‍ എഞ്ചിനീയറിങ്/ മെക്കാനിക്കല്‍ എഞ്ചിനീയറിങ്/ ഓട്ടോമൊബൈല്‍ എന്നിവയില്‍ എഞ്ചിനീയറിങ് ബിരുദം. പ്രവൃത്തി പരിചയം ആവശ്യമില്ല.

ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഹ്യൂമന്‍ റിസോഴ്‌സ്)

എംബിഎ ബിരുദം അല്ലെങ്കില്‍ HRM/HRD/PM& IR/ Labour Welfare എന്നിവയില്‍ സ്‌പെഷ്യലൈസേഷന്‍. മുന്‍പരിചയം ആവശ്യമില്ല.

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി, പിഡബ്ല്യൂഡി, വനിതകള്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസില്ല. മറ്റുള്ളവര്‍ 1000 രൂപ അപേക്ഷ ഫീസായി നല്‍കണം.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേന്ദ്ര സ്ഥാപനമായ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ അപേക്ഷ നല്‍കുക. അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച്‌ 18.

Exit mobile version