Site icon Malayalam News Live

1599 രൂപയ്‌ക്ക് ബിസിനസ് ക്ലാസിന് തുല്യമായ വിമാനയാത്ര; ഓഫര്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രം; എയർ ഇന്ത്യ എക്‌സ്‌പ്രസില്‍ ഫ്ലാഷ്‌ സെയില്‍ ആരംഭിച്ചു

കൊച്ചി: ആഭ്യന്തര റൂട്ടുകളില്‍ 1599 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുമായി എയർ ഇന്ത്യ എക്‌സ്‌പ്രസില്‍ ഫ്‌ളാഷ്‌ സെയില്‍ ആരംഭിച്ചു.

നവംബർ 19 മുതല്‍ 2025 ഏപ്രില്‍ 30 വരെയുള്ള യാത്രകള്‍ക്കായി നവംബർ 13 വരെ ബുക്ക്‌ ചെയ്യുന്ന ടിക്കറ്റുകളാണ്‌ 1599 രൂപ മുതലുള്ള ഓഫർ നിരക്കില്‍ ലഭിക്കുക. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ airindiaexpress.com ബുക്ക് ചെയ്യുന്നവർക്ക് 1444 രൂപ മുതലുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കിലും ടിക്കറ്റ് ലഭിക്കും.

ചെക്ക്‌ ഇന്‍ ബാഗേജ്‌ ഇല്ലാതെയുള്ള യാത്രക്കായുള്ള എക്‌സ്‌പ്രസ്‌ ലൈറ്റ്‌ നിരക്കുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക്‌ മൂന്ന് കിലോ അധിക ക്യാബിന്‍ ബാഗേജ്‌ നേരത്തെ ബുക്ക് ചെയ്‌താല്‍ സൗജന്യമായി ലഭിക്കും. കൂടുതല്‍ ലഗേജ്‌ ഉള്ളവര്‍ക്ക്‌ ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോ ചെക്ക്‌ ഇന്‍ ബാഗേജിന്‌ 1000 രൂപയും അന്താരാഷ്ട്ര വിമാനങ്ങളില്‍ 20 കിലോയ്‌ക്ക്‌ 1300 രൂപയും മാത്രമാണ് ഈടാക്കുക.

Exit mobile version