Site icon Malayalam News Live

ശബരിമല കഴിഞ്ഞാല്‍ കൊടുംവനത്തിലൂടെ കഠിന മലകയറിയെത്തുന്ന സ്ഥലം; അഗസ്ത്യാർകൂടം സീസണ്‍ ട്രക്കിംഗിന് ബുക്കിംഗ് നാളെ മുതല്‍

തിരുവനന്തപുരം: അഗസ്ത്യാർകൂടം സീസണ്‍ ട്രക്കിംഗ് ജനുവരി 20 മുതല്‍ ഫെബ്രുവരി 22 വരെ നടക്കും.

പങ്കെടുക്കുന്നവർ വനംവകുപ്പിന്റെ www.forest.kerala.gov.in വെബ്‌സൈറ്റില്‍ serviceonline.gov.in/trekking എന്ന ലിങ്കില്‍ രജിസ്റ്റർ ചെയ്യണം.

ഓണ്‍ലൈൻ അപേക്ഷയില്‍ അംഗീകൃത തിരിച്ചറിയല്‍ കാർഡ് നമ്പർ ഉള്‍പ്പെടുത്തണം.

മൂന്ന് ഘട്ടമായാണ് ബുക്കിംഗ് ക്രമീകരിച്ചിരിക്കുന്നത്. 20 മുതല്‍ 31 വരെയുള്ള ട്രക്കിംഗിന് 8നും ഫെബ്രുവരി 1 മുതല്‍ 10 വരെയുള്ള ട്രക്കിംഗിന് 21നും ഫെബ്രുവരി 11 മുതല്‍ 22 വരെയുള്ള ട്രക്കിംങിന് ഫെബ്രുവരി 3നുമാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. രാവിലെ 11ന് ബുക്കിംഗ് ആരംഭിക്കും.

Exit mobile version