Site icon Malayalam News Live

കുടുംബകോടതിയില്‍ നാടകീയ രംഗങ്ങള്‍; വിവാഹമോചന കേസില്‍ ഭാര്യയുടെ അഭിഭാഷകയെ തല്ലി ഭര്‍ത്താവ്; പൊലീസ് എത്തി പിടികൂടി

കണ്ണൂർ: തലശ്ശേരി കുടുംബ കോടതിയില്‍ വിവാഹമോചനക്കേസിന്റെ കൗണ്‍സിലിംഗിനിടെ വനിതാ അഭിഭാഷകയ്ക്ക് എതിർകക്ഷിയുടെ മർദ്ദനമേറ്റു.

വിളക്കോട്ടൂർ സ്വദേശിയായ ദിവാകരനാണ് അഭിഭാഷകയായ അഡ്വ. സോണിയയെ മർദ്ദിച്ചത്.

ദിവാകരനും ഭാര്യയും തമ്മില്‍ വിവാഹമോചന കേസ് നടക്കുന്നതിനിടെയാണ് മർദ്ദനം. ദിവാകരന്റെ ഭാര്യയുടെ അഭിഭാഷകയാണ് സോണിയ.

പരിക്കേറ്റ സോണിയയെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ ദിവാകരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version