Site icon Malayalam News Live

32 വർഷങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണൻ-മമ്മൂട്ടി ടീം ഒന്നിക്കുന്നു; ‘പദയാത്ര’ ആരംഭിച്ചു

32 വർഷങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണൻ-മമ്മൂട്ടി ടീം ഒന്നിക്കുന്ന ചിത്രം “പദയാത്ര” ആരംഭിച്ചു. മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ നിർമ്മാണ സംരംഭമായി ഒരുക്കുന്ന ചിത്രത്തിന്റെ പൂജ കർമം നടന്നു. അടൂർ ഗോപാലകൃഷ്ണൻ, കെവി മോഹൻകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുക. അനന്തരം, മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണൻ-മമ്മൂട്ടി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അടൂർ ഒരുക്കിയ മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിക്ക് 2 ദേശീയ പുരസ്കാരങ്ങളും ലഭിച്ചിരുന്നു. ചിത്രത്തിൻ്റെ താരനിരയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും.

Exit mobile version