Site icon Malayalam News Live

അടിവാരത്ത് യുവതിയെ നഗ്ന പൂജയ്ക്കായി നിർബന്ധിച്ചു; കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

താമരശ്ശേരി: നഗ്‌നപൂജക്ക് യുവതിയെ നിര്‍ബന്ധിച്ചെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.

അടിവാരം മേലേ പൊട്ടികൈയില്‍ പ്രകാശന്‍ (46), അടിവാരം വാഴയില്‍ വി. ഷമീര്‍ (40) എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

നഗ്‌നപൂജ ചെയ്താല്‍ ഇഷ്ടപ്പെട്ടതെല്ലാം നേടിയെടുക്കാന്‍ സാധിക്കും എന്ന് തെറ്റിദ്ധരിപ്പിക്കുകയും നഗ്‌നപൂജ നടത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്തു എന്നുമുള്ള യുവതിയുടെ പരാതിയിലാണ് ഇവര്‍ അറസ്റ്റിലായത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Exit mobile version